Type Here to Get Search Results !

Bottom Ad

ബസിനും ലോറിക്കും ഇടതു ട്രാക്ക് മാത്രം; ഹൈവേയില്‍ തോന്നുംപോലെ ഓടാനാവില്ല


വാളയാര്‍: നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാര്‍- വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി.

ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതു ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടതുട്രാക്കില്‍ തന്നെ യാത്ര തുടരണം. വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക്ക് ഉപയോഗിക്കണം.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad