കാസര്‍കോട് (www.evisionnews.in): 107 കോടിയോളം രൂപയും 1,000 പവനും തട്ടിയെടുത്തതായി മുന്‍ ഡിഐജിയുടെ മകനും വ്യവസായിയുമായ ആലുവ സ്വദേശിയുടെ പാരാതിയില്‍ കാസര്‍കോട് സ്വദേശിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. മുന്‍ ഡി.ഐ.ജി മുഹമ്മദ് ഹസന്റെ മകനും പ്രവാസി വ്യവസായിയുമായ അബ്ദുല്‍ ലാഹിര്‍ ഹസനാണ് മരുമകന്‍ കാസര്‍കോട് ചെര്‍ക്കളയിലെ കുദ്രോളി ബില്‍ഡേഴ്സ് എന്ന കരാര്‍ കമ്പനി നടത്തുന്ന മുഹമ്മദ് ഹാഫിസിനെതിരേ ബിസിനസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.
മുഹമ്മദ് ഹാഫിസ് വിവിധ പദ്ധതികളുടെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി നൂറുകോടിയിലധികം രൂപ തട്ടിയെടുത്തായും പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായുമാണ് പരാതി. കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാന്‍ 3.9 കോടി വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കമെന്നാണ് പരാതി. ബാംഗ്ലൂരില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയെങ്കിലും നല്‍കിയത് വ്യാജരേഖകളായിരുന്നു എന്നാണ് ലാഹിര്‍ ഹസന്‍ ആരോപിക്കുന്നത്. വിവാഹത്തിനു മകള്‍ക്കു നല്‍കിയ ആയിരം പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ ഹാഫിസ് വിറ്റു. വിവിധ പദ്ധതികളുടെ പേരില്‍ പുറത്തുനിന്നും നൂറുകോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിര്‍ ഹസന്‍ പറയുന്നു.
അതേസമയം കുദ്രോളി വേള്‍ഡ്, എക്സ്പ്രസ് chai, കെ.എച്ച്.ബി ഇന്‍ഫ്ര, Zyra kids, Babysutra തുടങ്ങിയ കമ്പനികളില്‍ ലാഹിര്‍ ഹസനും ഹാഫിസും ഭാര്യാ മാതാവ് സൈറ ലാഹിര്‍, ഭാര്യാ സഹോദരങ്ങളായ നബീല്‍ ലാഹിറും മുഹമ്മദ് ലാഹിറും പങ്കാളികളാണ്. ഭാര്യ അബ്ദുല്‍ ലാഹിര്‍ ഹസന്റെ മകള്‍ ഹാജിറയാണ് മേല്‍നോട്ടം വഹിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലെ കെടുകാര്യസ്ഥതയും മേല്‍നോട്ടത്തിലെ പാളിച്ചയും ബിസിനസ് തകര്‍ച്ചയിലാക്കി. ഇതോടെ നിക്ഷേപത്തുക തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ഹഫിസിനെതിരെ പരാതി നല്‍കുകയായിരുന്നു.
അതുകൊണ്ടു തന്നെ ബിസിനിസിലെ നഷ്ടങ്ങളില്‍ എല്ലാ പാര്‍ട്ണര്‍മാരും സഹിക്കേണ്ടിവരും. അങ്ങനെ വന്നാല്‍ കേസ് നിലനില്‍ക്കില്ല. മാത്രമല്ല, ആയിരം പവന്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി ഡൗറി നിയമപ്രകാരം അബ്ദുല്‍ ലാഹിറിന് തന്നെ തിരിച്ചടിയാവുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അതേസമയം, സാമ്പത്തിക തര്‍ക്കം ഒടുവില്‍ ഹഫിസും ഹാജിറയുടെയും വിവാഹബന്ധം ഡൈവോഴ്സിന്റെ വക്കിലാണ്. മകനെ കാണാന്‍ പോലും അനുവദിക്കാതെ കുടുംബ കോടതിയിലെത്തിയിരിക്കുകയാണ് തര്‍ക്കം.
Post a Comment
0 Comments