ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസിക്ക് ഫിഫ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അഭ്യൂഹം. നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുറത്തായിക്കഴിഞ്ഞതോടെ ലയണല്‍ മെസി ഖത്തര്‍ ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുന്ന ചിത്രത്തിനായി ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നതിനിടെയിലാണ് അര്‍ജന്റൈന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടിത്തീയായി വിലക്കെന്ന വാര്‍ത്ത ഖത്തറില്‍ നിന്ന് പുറത്തുവരുന്നത്.
ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലില്‍ അര്‍ജന്റീന ടീമിനൊപ്പം ലയണല്‍ മെസി കളിച്ചേക്കില്ലെന്ന ആശങ്കപടര്‍ന്നു കഴിഞ്ഞു. മെസിക്കെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്. നെതര്‍ലന്‍ഡ്‌സ്, അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം ലയണല്‍ മെസി മാച്ച് റഫറിക്കെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരത്തില്‍ ഇരു ടീമിന്റെയും കളിക്കാര്‍ വാക്കേറ്റവും കൈയ്യാങ്കളിയും അരങ്ങേറുകയും ചെയ്തു. സംഘര്‍ഷഭരിതമായ പശ്ചാത്തലത്തില്‍ മാച്ച് റഫറിയായ അന്റോണിയൊ മതേവു ലാഹോസ് 19 തവണയാണ് കാര്‍ഡ് പുറത്തെടുത്തത്. അതിനാല്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കളിക്കാര്‍ക്കെതിരെ വിലക്ക് അടക്കമുള്ള നടപടി വരാനുള്ള സാധ്യതയുണ്ട്.
എന്നാല്‍, ലോകകപ്പിന് ഇടയില്‍ തന്നെ അതുണ്ടായേക്കില്ല. മെസിക്ക് വിലക്കു വന്നാല്‍ അതു ഖത്തര്‍ ലോകകപ്പിന്റെ ഗ്ലാമറിനെ തന്നെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ലോകകപ്പിനു ശേഷമുള്ള മത്സരങ്ങളിലായിരിക്കും വിലക്കും നടപടിയുമുണ്ടാകാന്‍ സാധ്യത.
Post a Comment
0 Comments