ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ തണുപ്പന്‍ നിലപാടില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലിം ലീഗ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരുന്നതിനുള്ള സാധ്യതകളുമായി മുന്നോട്ടുപോവുകയാണ്. എന്നാല്‍ ഏകീകൃത സിവില്‍ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇപ്പോഴും കൃത്യമായ ഒരു രാഷ്ട്രീയ നയം കൈക്കൊണ്ടിട്ടില്ലന്നത് മുസ്ലിം ലീഗിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഏകീകൃത സിവില്‍ കോഡിനെ ലീഗ് അതി ശക്തമായി എതിര്‍ക്കുകയാണ്.
മുസ്ലിം ലീഗ് കേരളത്തിലെ യു.ഡി.എഫ് മുന്നണിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. പലപ്പോഴും കോണ്‍ഗ്രസ് ദേശീയ നേതൃത്വമെടുക്കുന്ന നിലപാടുകളോട് ലീഗിന് അനുകൂലമായ നിലപാടകളുമുണ്ട്. എന്നാല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പ്രിയങ്കാ ഗാന്ധി പിന്തുണ നല്‍കിയതിനെതിരെ 2020 ആഗസ്റ്റില്‍ മുസ്ലിം ലീഗ് പ്രമേയം പാസാക്കിയിരുന്നു. ആദ്യമായാണ് നെഹ്റും കുടുംബത്തിലെ ഒരംഗത്തിനെിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തുവരുന്നത്.
Post a Comment
0 Comments