അസം: കാമുകി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ യുവാവ് ജീവനൊടുക്കി. അസം സ്വദേശിയായ 27 കാരന്‍ ജയദീപ് റോയ് ആണ് തൂങ്ങിമരിച്ചത്. കുടുംബത്തിന്റെ സമ്മര്‍ദം കാരണം തന്നെ വിവാഹം കഴിക്കുന്നതില്‍ നിന്ന് കാമുകി പിന്മാറിയെന്നാരോപിച്ചാണ് ജയദീപ് റോയ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ചിത്രീകരിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സില്‍ചാറില്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ വെച്ചാണ് യുവാവ് ജീവനൊടുക്കിയത്. 'ഞാന്‍ വിവാഹാഭ്യര്‍ത്ഥനയുമായി വീട്ടില്‍ പോയി. എന്നാല്‍. എല്ലാവരുടെയും മുന്നില്‍ വച്ച് അവള്‍ എന്നെ തിരസ്‌കരിച്ചു. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്റെ പേരില്‍ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവന്‍ എന്നെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവള്‍ വിഷമിക്കാതിരിക്കാന്‍ ഈ ലോകത്തുനിന്ന് ഞാന്‍ പോവുകയാണ്.
അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ, അതിനെക്കാള്‍ ഞാന്‍ എന്റെ കാമുകിയെ സ്‌നേഹിക്കുന്നു.''- ഫേസ്ബുക്ക് ലൈവില്‍ ജയദീപ് പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധം തിരസ്‌കരിക്കപ്പെട്ടത് തന്നെ ഏറെ വേദനിപ്പിച്ചതായും അത് സഹിക്കാന്‍ ശേഷിയില്ലെന്നും ജയ്ദീപ് കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments