ബംഗളൂരു: കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണംചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. ബെളഗാവി സാങ്കേശ്വരിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായ ബി.ആര്‍ ബാദഗരയാണ് അറസ്റ്റിലായത്. പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിത്തരാമെന്ന് വാഗ്ദാനം ചെയ്തും പുറത്തുപറഞ്ഞാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു ചൂഷണം.
ഒരാഴ്ച മുമ്പ് സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു അധ്യാപകനെതിരെയും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മാസത്തോളമായി സ്‌കൂളിലെ പല ഭാഗങ്ങളില്‍ വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ചൂഷണം ചെയ്തുവരുകയായിരുന്നു. ഒരാഴ്ചക്കിടെ സമാന സംഭവത്തില്‍ സംസ്ഥാനത്ത് അറസ്റ്റിലാകുന്ന രണ്ടാമത്തെ അധ്യാപകനാണിയാള്‍. കഴിഞ്ഞ വെള്ളിയാഴ്ച യാദ്ഗിറില്‍ വിദ്യാര്‍ഥിനിയോട് അശ്ലീലം പറഞ്ഞ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വിദ്യാര്‍ഥിനികളെ അധ്യാപകര്‍ ലൈംഗികമായി ചൂഷണംചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് കൂടിവരുകയാണ്.
Post a Comment
0 Comments