ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി ഗോപുവുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി അഖിലെന്ന പേരില്‍ മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നും പെണ്‍കുട്ടിയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ നേരിട്ട് കാണണെമെന്ന് അഖിലെന്ന പേരില്‍ ഗോപു ആവശ്യപ്പെട്ടു. ഇതു പ്രകാരം രാത്രി രണ്ടു മണിക്ക് പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ഹെല്‍മെറ്റ് ധരിച്ചെത്തിയ ഗോപുവിനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെയാണ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു പെണ്‍കുട്ടിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാരും വീട്ടുകാരും പെട്ടെന്ന തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Post a Comment
0 Comments