Type Here to Get Search Results !

Bottom Ad

സന്തോഷ് ട്രോഫി: കേരള ടീമായി, മാനേജറും രണ്ട് മുന്‍നിര താരങ്ങളും കാസര്‍കോട് നിന്ന്


കാസര്‍കോട്: 76മത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വി. മിഥുന്‍ ക്യാപ്റ്റനായി 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കണ്ണൂര്‍ സ്വദേശിയായ മിഥുന്‍ വി കേരള ടീമിന്റെ ഗോള്‍ കീപ്പറാണ്. പി.ബി രമേശ് ആണ് ടീം കോച്ച്. നിലവിലെ ജേതാക്കളായ കേരളം വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് യുവ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. 16 പുതുമുഖങ്ങളാണ് ടീമിലുള്ളത്.

ടീമില്‍ കാസര്‍കോട് ജില്ലയില്‍ നിന്നു മൂന്നു പേര്‍ ഇടം നേടിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഇളംബച്ചി സ്വദേശി എം. റാഷിദ്, തൃക്കരിപ്പൂര്‍ വള്‍വക്കാട് സ്വദേശി ഇ.കെ റിസ്വാന്‍, മാനേജരായി ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ടി.കെ.എം റഫീഖ് എന്നിവരാണ് ടീമിലുള്ളത്.

ഡല്‍ഹി, കോഴിക്കോട്, ഭുവനേശ്വര്‍ എന്നീ വേദികളിലായാണ് ഗ്രൂപ്പ് ഘട്ട യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്. ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. മിസോറാം, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്രാ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് കേരളം.

ഡിസംബര്‍ 26 മുതല്‍ ജനുവരി എട്ട് വരെ കോഴിക്കോട് ഇംഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ആദ്യ യോഗ്യതാ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ബിഹാറാണ് കേരളത്തിന്റെ എതിരാളികള്‍. ജനുവരി ഒന്നിന് ആന്ധ്രയെയും അഞ്ചിന് ജമ്മു കശ്മീരിനെയും എട്ടിന് മിസോറാമിനെയും കേരളം നേരിടും. ഗ്രൂപ്പ് ചാമ്പ്യന്മാരായി കിരീടം ചൂടുകയാണ് കേരളത്തിന്റെ ലക്ഷ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad