ദോഹ: ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്റീനയെ ഫിഫ ലോകകപ്പ് കിരീടം ചൂടിയതിനു പിന്നാലെ ലോകകപ്പ് ടൂര്‍ണമെന്റിനെ തന്നെ പരിഹസിച്ച് റൊണാള്‍ഡോയുടെ സഹോദരി. അര്‍ജന്റീനയെ ഫിഫ ലോകകപ്പ് ട്രോഫിയിലേക്ക് നയിച്ച് ലയണല്‍ മെസ്സി ചരിത്രം സൃഷ്ടിച്ചതിന് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി കാറ്റിയ അവീറോ ആരോപണവുമായി രംഗത്തെത്തിയത്.
എക്കാലത്തെയും മോശം ലോകകപ്പ്... ഞങ്ങള്‍ക്ക് ഒരു മികച്ച ഫൈനല്‍ മാത്രം കഴിഞ്ഞു.. അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍,'' ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുറിച്ചു'' കൈലിയന്‍ എംബാപ്പെ അവന്‍ കൊള്ളാം, നല്ല ഭാവിയുണ്ട് അവന്, അഭിനന്ദനങ്ങള്‍.'' ഈ വര്‍ഷത്തെ ഫിഫ ലോകകപ്പിനെ കുറിച്ച് കാറ്റിയ അവീറോയ്ക്ക് പോസിറ്റീവായ ഒന്നും പറയാനില്ല എന്നതില്‍ അതിശയിക്കാനില്ല. ഖത്തറില്‍ നടന്ന ടൂര്‍ണമെന്റ് അവളുടെ സഹോദരന്റെ കരിയറിലെ ഏറ്റവും മോശം ടൂര്‍ണമെന്റ് ആയിരുന്നല്ലോ.'' ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ പിയേഴ്സ് മോര്‍ഗനുമായുള്ള സ്ഫോടനാത്മക അഭിമുഖത്തിനൊപ്പമുള്ള ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റൊണാള്‍ഡോ ലോകകപ്പില്‍ പ്രവേശിച്ചത്. ഇതു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്റെ കരാര്‍ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചെന്നും കാറ്റിയ അവീറോ കുറിച്ചു.
Post a Comment
0 Comments