ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നു വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ഡിസംബര്‍ 10നായിരുന്നു കെനിയക്കാരനായ ജോണ്‍ ജുവാ കിബുയി (24) ലുസൈല്‍ സ്റ്റേഡിയത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴെ വീണ് ഗുരുതര പരിക്കേറ്റത്. ഉടന്‍ അടിയന്തര ചികിത്സ ലഭ്യമാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ബുധനാഴ്ച മരണപ്പെടുകയായിരുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ്് ലെഗസി അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിന് അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് സ്റ്റേഡിയം വേദിയായിരുന്നു.
ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നുവീണ് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു
10:34:00
0
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്നു വീണു പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. ഡിസംബര്‍ 10നായിരുന്നു കെനിയക്കാരനായ ജോണ്‍ ജുവാ കിബുയി (24) ലുസൈല്‍ സ്റ്റേഡിയത്തിന്റെ മുകള്‍ നിലയില്‍ നിന്നും താഴെ വീണ് ഗുരുതര പരിക്കേറ്റത്. ഉടന്‍ അടിയന്തര ചികിത്സ ലഭ്യമാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ബുധനാഴ്ച മരണപ്പെടുകയായിരുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ്് ലെഗസി അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഡിസംബര്‍ ഒമ്പതിന് അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് സ്റ്റേഡിയം വേദിയായിരുന്നു.
Post a Comment
0 Comments