പുത്തൂര്‍ (www.evisionnews.in): മദ്യലഹരിയിലുള്ള വാക്കുതര്‍ക്കത്തിനിടെ അനുജനെ ജ്യേഷ്ഠന്‍ കുത്തിക്കൊലപ്പെടുത്തി. കര്‍ണാകട ഹവേരി ദവിഹോസൂര്‍ സ്വദേശി മഹാദേവ (38)യാണ് കുത്തേറ്റ് മരിച്ചത്. മഹാദേവയുടെ ജ്യേഷ്ഠന്‍ ലിംഗപ്പക്കെതിരെ പുത്തൂര്‍ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.
ഡിസംബര്‍ ഒന്നിന് പുത്തൂര്‍ കെമ്മിഞ്ഞെയിലാണ് സംഭവം. കെമ്മിഞ്ഞെ വില്ലേജ് പരിധിയില്‍ മുക്രംപാടി ന്യൂലൈഫ് ഫെല്ലോഷിപ്പ് ചര്‍ച്ചിന് സമീപമുള്ള സ്ഥലത്ത് ലിംഗപ്പ, സഹോദരന്‍ മഹാദേവ, വീരുപാക്ഷ എന്നിവര്‍ ജോലി ചെയ്തുവരികയാണ്. ഡിസംബര്‍ ഒന്നിന് പതിവുപോലെ ജോലി കഴിഞ്ഞു മൂന്നുപേരും മദ്യം കഴിച്ച് അവര്‍ താമസിക്കുന്ന ഷെഡിലേക്ക് മടങ്ങി. രാത്രി 8 മണിയോടെ സഹോദരങ്ങളായ ലിംഗപ്പയും മഹാദേവയും തമ്മില്‍ ചില സാമ്പത്തിക കാര്യങ്ങളെ ചൊല്ലി വാക്ക് തര്‍ക്കത്തിലായി. മഹാദേവ ആദ്യം കൈകൊണ്ട് ലിംഗപ്പയുടെ മുതുകില്‍ അടിച്ചു.
പ്രകോപിതനായ ലിംഗപ്പ ഷെഡില്‍ നിന്ന് ഇറങ്ങിയോടുകയും ജോലിസ്ഥലത്ത് നിന്ന് ഇരുമ്പ് വടി കൊണ്ടുവന്ന് മഹാദേവന്റെ തലയ്ക്ക് പിന്നില്‍ അടിക്കുകയും ചെയ്തു. തുടര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റ മഹാദേവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Post a Comment
0 Comments