Type Here to Get Search Results !

Bottom Ad

ഇരുമ്പ് വടി കൊണ്ട് അധ്യാപകന്‍ അടിച്ചു; നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു


മംഗളൂരു (www.evisionnews.in): അധ്യാപകന്റെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഗഡഗിലെ നര്‍ഗുണ്ട് ഹദാലി ഗ്രാമത്തിലെ ഗവ. മോഡല്‍ പ്രൈമറി സ്‌കൂളിലെ ഒമ്പത് വയസ്സുള്ള ഭരത് ബാരകേരി എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തില്‍ അധ്യാപകന്‍ മുട്ടു ഹദലിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് ശേഷം പ്രതിയായ അധ്യാപകന്‍ അപ്രത്യക്ഷനായെന്നും ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കുട്ടിയെ മര്‍ദിച്ചതിനെ ചോദ്യം ചെയ്തതിന് കുട്ടിയുടെ അമ്മ ഗീത ബാരകേരിയെയും പ്രതി അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കനം കുറഞ്ഞ ഇരുമ്പ് ദണ്ഡ് കൊണ്ട് ഭരതിനെ അധ്യാപകന്‍ അടിക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സ്‌കൂളിലെ അധ്യാപികയായ അമ്മ ഗീതയുടെ അടുത്തേക്ക് ഓടിയെത്തുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയും ചെയ്തു. അധ്യാപകന്റെ നടപടിയെ ചോദ്യം ചെയ്ത ഗീതയെയും മുട്ടു ഹദലി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഹുബ്ബള്ളിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad