ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച് മന്‍ദൂസ് ചുഴലിക്കാറ്റ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്ര ന്യൂനമര്‍ദ്ദമാണ് മന്‍ദൂസ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. മാമല്ലപുരത്ത് തീരം കടന്ന ചുഴലിക്കാറ്റ് നഗരത്തിലും സമീപപ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് മന്‍ദൂസ് തീരംതൊട്ടത്.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞടിച്ചപ്പോള്‍ നഗരത്തിലെ 400ഓളം മരങ്ങള്‍ കടപുഴകി വീണതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കെടുതികളില്‍ സംസ്ഥാനത്ത് നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment
0 Comments