മംഗളൂരു (www.evisionnews.in): മംഗളൂരുവില്‍ റോഡിലെ ഹമ്പില്‍ തട്ടി ബൈക്കിന്റെ നിയന്ത്രണം വിട്ടു. ഉയരത്തില്‍ തെറിച്ചുവീണ മെഡിക്കല്‍ വിദ്യാര്‍ഥി ദാരുണമായി മരണപ്പെട്ടു. ബംഗളൂരു യശ്വന്ത്പൂര്‍ സ്വദേശിയും റിട്ട. അധ്യാപകനുമായ സിദ്ധരാജുവിന്റെ മകന്‍ നിശാന്ത് (22) ആണ് മരിച്ചത്. സുഹൃത്തായ ബിദര്‍ സ്വദേശി ഷാക്കിബിന് ഗുരുതരമായി പരിക്കേറ്റു. ഷാക്കിബ് ആസ്പത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച രാത്രി 12.15 മണിയോടെ മംഗളൂരു കുത്താറിന് സമീപത്താണ് അപകടമുണ്ടായത്. എംബിബിഎസ് പൂര്‍ത്തിയാക്കിയ ഇരുവരും കാണച്ചൂര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഇന്റേണ്‍ഷിപ്പ് ചെയ്തു വരികയായിരുന്നു.കുത്താറിനടുത്തുള്ള സിലിക്കോണിയ അപ്പാര്‍ട്ടുമെന്റിലാണ് നിഷാന്തും ഷാക്കിബും താമസിച്ചിരുന്നത്. ബൈക്ക് ഓടിച്ചപ്പോള്‍ ഹമ്പ് ഇവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. നിശാന്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അര്‍ദ്ധരാത്രി റോഡ് വിജനമായതിനാല്‍ നാട്ടുകാരാണ് ഇരുവരെയും ആസ്പത്രിയിലെത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ച നിശാന്തിന്റെ അമ്മാവന്‍ ബംഗളൂരു ഹൈക്കോടതി ജഡ്ജിയാണ്.
Post a Comment
0 Comments