ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുശീല്‍ മോദി രാജ്യസഭയില്‍. 2000രൂപ നോട്ട് പൂഴ്ത്തിവച്ച് ഭീകര പ്രവര്‍ത്തനത്തിനും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നതായി വിവരമുണ്ടെന്നും അതിനാല്‍ നിരോധിക്കണമെന്നുമാണ് ബിഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും ആയിരുന്ന സുശീല്‍ മോദി അഭിപ്രായപ്പെട്ടത്.
ആയിരം രൂപയുടെ നോട്ട് നിരോധിച്ചിട്ട് 2000 രൂപ നോട്ട് ഇറക്കിയതില്‍ യുക്തിയില്ല. റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നത് മൂന്നു വര്‍ഷം മുമ്പ് നിര്‍ത്തിയതാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളില്‍ 100ന് മുകളില്‍ കറന്‍സി ഇല്ല. 2000രൂപ നോട്ട് ഘട്ടംഘട്ടമായി നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. എങ്കില്‍ ആളുകള്‍ക്ക് നോട്ട് ചെറിയ സംഖ്യകളിലേക്ക് മാറ്റുന്നതിന് സമയം ലഭിക്കും. 2000രൂപ നോട്ട് നിരോധിച്ച്, നോട്ട് മാറി ചെറിയ കറന്‍സികള്‍ വാങ്ങാന്‍ ജനത്തിന് രണ്ടു വര്‍ഷം സമയം അനുവദിക്കണം. എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് അപ്രത്യക്ഷമായി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം നല്‍കണമെന്നും രാജ്യസഭയിലെ ശൂന്യവേളയില്‍ സുശീല്‍ മോദി പറഞ്ഞു.
Post a Comment
0 Comments