മലപ്പുറം (www.evisionnews.in): ഇ.പി ജയരാജനെതിരായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ലീഗില്‍ കലഹം പുകയുന്നു. ജയരാജന്‍ വിവാദം സി.പി.എമ്മിന്റെ ആഭ്യന്തര കാര്യം മാത്രമാണെന്നും അതില്‍ മറ്റു പാര്‍ട്ടികള്‍ ഇടപെടേണ്ടെന്നുമുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന യു.ഡി.എഫിലും മുസ്ലിം ലീഗിലും ഒരേ സമയം ഞെട്ടലുണ്ടാക്കിയിരുന്നു.
പികെ കുഞ്ഞാലിക്കുട്ടിയുടെ സിപിഎം പ്രണയം ലീഗിന് രാഷ്ട്രീയമായി തിരിച്ചടിയമാകുമെന്ന് മനസിലാക്കിയ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഇപി ജയരാജനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ക്കെതിരെ ശക്തമായ നിലാപാടുമായി ഇന്നു രംഗത്ത് വരികയായിരുന്നു. കെപിഎ മജീദും കെഎം ഷാജിയും ഇപി ജയരാജനെതിരെ ശക്തമായ അന്വേഷണം വേണമെന്നും കൊടിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരെ കണ്ട പികെ കുഞ്ഞാലിക്കുട്ടിയാകട്ടെ ഇപി ജയരാജനെയോ പിണറായി വിജയനയോ നേരിട്ടാക്രമിക്കാതെ സര്‍ക്കാരിന്റെ പൊതുവായ നടപടികളെ വിമര്‍ശിക്കുകയായിരുന്നു.
പികെ കുഞ്ഞാലിക്കുട്ടിയുടെ സിപിഎം അനുകൂല നിലപാടുകള്‍ക്കെതിരെ കഴിഞ്ഞ ഒന്നര വര്‍ഷമായി മുസ്ലിം ലീഗില്‍ മുറുമുറുപ്പ് നില്‍നില്‍ക്കുകയാണ്. അതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം വിവാദമായിരിക്കുന്നത്. ഇപി ജയരാജനുമായും പിണറായി വിജയനുമായും വ്യക്തിപരമായി വളരെ അടപ്പമുള്ള നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. അുകൊണ്ട് തന്നെ ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രാഷ്ട്രീയ നിലപാടും കുഞ്ഞാലിക്കുട്ടി കൈക്കൊള്ളില്ലന്നും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ക്ക് നല്ല നിശ്ചയമാണ്.
Post a Comment
0 Comments