തിരുവനന്തപുരം: മുസ്ലിം ലീഗ് തീവ്രനിലപാടുകാരോട് ഇപ്പോഴും സന്ധിചെയ്യുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിലെ ലീഗിന്റെ നിലപാട് മനസിലാക്കിയാവണം ഇടതു കക്ഷികള്‍ നിലപാടെടുക്കേണ്ടതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിനെയോ എസ്.ഡി.പിയെയോ പോലെയുള്ള വര്‍ഗീയ പാര്‍ട്ടിയില്ല മുസ്ലിം ലീഗ്. എന്നാല്‍ ചിലപ്പോഴൊക്കെ തീവ്ര നിലപാടുകാരുമായി സംവദിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
ലീഗിനെ പുകഴ്ത്തിയ എം.വി ഗോവിന്ദന്റെ നടപടി യു.ഡി.എഫില്‍ ഐക്യമുണ്ടാക്കാനേ ഉപകരിച്ചിട്ടുള്ളൂ. മുന്നണി വിപുലീകരിക്കാനുള്ള യാതൊരു തിരുമാനവും ഇടതുമുന്നണിയിലില്ല. മുസ്ലിം ലീഗിന്റെ നിലപാടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് തിരുത്തി എന്ന് പറയുന്നതിനൊപ്പം കോണ്‍ഗ്രസ് അവരുടെ നിലപാട് പുനപരിശോധിച്ചുവെന്ന് കൂടെ പറയാമല്ലോ.
അതുകൊണ്ട് കോണ്‍ഗ്രസ് ആദ്യം എടുത്തിരുന്ന നിലപാട് ശരിയല്ല. പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഗവര്‍ണ്ണര്‍മാര്‍ എടുക്കുന്ന നടപടികള്‍ ശരിയില്ലന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അപ്പോള്‍ കേരളത്തില്‍ മാത്രം ഗവര്‍ണ്ണര്‍ എടുക്കുന്ന നിലപാട് ശരിയെന്ന് പറയാന്‍ കഴിയൂമോ എന്നും കാനം ചോദിച്ചു.
Post a Comment
0 Comments