Type Here to Get Search Results !

Bottom Ad

കോവിഡ്: സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം, മാസ്‌ക് ധരിക്കണം സോപ്പിട്ട് കൈകഴുകണം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ കുറവാണെങ്കിലും ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ കോവിഡ് വര്‍ധന കണക്കിലെടുത്തും പുതിയ കോവിഡ് വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലും കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

നിലവില്‍ ആശങ്ക വേണ്ടെങ്കിലും കരുതല്‍ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കും. എല്ലാവരും മാസ്‌ക് ധരിക്കണം. വായും മൂക്കും മൂടത്തക്കവിധമാണ് മാസ്‌ക് ധരിക്കേണ്ടത്. പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. ഇടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണമെന്ന നിര്‍ദേശങ്ങളും യോഗത്തില്‍ ആവര്‍ത്തിച്ചു. കോവിഡ് രോഗലക്ഷണമുള്ളവരുടെ പരിശോധന വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് തീരുമാനം.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad