Type Here to Get Search Results !

Bottom Ad

ചൈനയിലെ കോവിഡ്: പ്രചരിക്കുന്നത് നുണകളെന്ന് സാക്ഷ്യപ്പെടുത്തുന്ന മലയാളികളുടെ വീഡിയോ


ചൈന: സോഷ്യൽ മീഡിയകളിലടക്കം പ്രചരിക്കപ്പെടുന്നത് പോലെ ചൈനയില്‍ കോവിഡിന്റെ രൂക്ഷതയില്ലെന്ന് ചൈനയില്‍ നിന്നെന്ന നിലയില്‍ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഗോങ്ങ്ഷുവില്‍ നിന്ന് സംസാരിക്കുന്നുവെന്ന് പരിചയപ്പെടുത്തുന്ന മലയാളികളാണ് ചൈനയിലെ കോവിഡ് വ്യാപനത്തെക്കുറിച്ച് മലയാള മാധ്യമങ്ങള്‍ അടക്കം പുറത്തുവിടുന്ന വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് വീഡിയോയില്‍ പറയുന്നത്.

ചൈനയില്‍ കൊറോണയുണ്ട്, പക്ഷെ അതു മാധ്യമങ്ങള്‍ പറയുന്നത് പോലെ ശവങ്ങള്‍ കൂടിക്കിടക്കുന്ന നിലയിലുള്ള ഗുരുതര സാഹചര്യം ഇല്ലായെന്നും അത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കണ്ട എന്നുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന മലയാളി യുവാക്കള്‍ പറയുന്നത്. ഇവിടെ സ്വതന്ത്രമായി എല്ലാം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ നില്‍ക്കുന്നത് ഒരു ചന്തയില്‍ ആണെന്നും യുവാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. കൊറോണ ഉള്ളവര്‍ ചന്തയിലേയ്ക്ക് വരുന്നില്ല എന്നേയുള്ളു അല്ലാതെ ഗൗരവമുള്ള വിഷയങ്ങള്‍ ഒന്നുമില്ലായെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഈവീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ചൈനയില്‍ കോവിഡ് രൂക്ഷമാണ് മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നു തുടങ്ങിയ ഏറ്റവും പുതിയ മാധ്യമവാര്‍ത്തകള്‍ അടക്കം വീഡിയോയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad