Type Here to Get Search Results !

Bottom Ad

നരേന്ദ്ര മോദിയെ കൊല്ലണം; പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം നല്‍കിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; നിയമം അതിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി


ദേശീയം (www.evisionnews.in): പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത മധ്യപ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജാ പടേരി അറസ്റ്റില്‍. ദമോ ജില്ലയിലെ വസതിയില്‍ വച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്നായിരുന്നു പടേരി ആഹ്വാനം ചെയ്തത്. മോദി മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുകയാണ്. ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവന്‍ അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലണമെന്നായിരുന്നു പടേരിയ പ്രസംഗത്തില്‍ പറഞ്ഞത്.

പരാമര്‍ശം വിവാദമായതിന് പിന്നാലെ പടേരിയക്കെതിരെ ഇന്നലെ ഉച്ചയോടെ പൊലീസ് കേസ് എടുത്തിരുന്നു.രാജാ പടേരിക്കെതിരെ ബിജെപിയുടെ ദേശീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖം പുറത്തുവന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ പറഞ്ഞു. നരേന്ദ്രമോദിയുമായി തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ കൊല്ലണമെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നത്. ഇത് വെറുപ്പിന്റെ പരമകാഷ്ഠയാണ്. കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നിരിക്കുന്നു. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ചൗഹാന്‍ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad