ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഖാസി സി.എം ഉസ്താദ് മെമ്മോറിയല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ തറക്കല്ലിടല്‍ ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് മാഹിനാബാദിലെ എം.ഐ.സി കോമ്പൗണ്ടില്‍ തറക്കല്ലിടല്‍ കര്‍മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
എം.ഐ.സി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെമിനാര്‍ ഹാള്‍ ഉദ്ഘാനവും എം.ഐ.സി ഹജ്ജ്, ഉംറ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഓഫിസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിക്കും. സമസ്ത വൈസ് പ്രസിഡന്റും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്്മാന്‍ മൗലവി ചടങ്ങില്‍ അധ്യക്ഷനാകും. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, അബ്ദുസലാം ദാരിമി ആലംപാടി തുടങ്ങി പണ്ഡിതരും നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ എം.ഐ.സിയില്‍ സംഘടിപ്പിക്കും.
Post a Comment
0 Comments