ചട്ടഞ്ചാല്‍: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി ജില്ലയിലെ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശില്‍പിയായിരുന്നെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാഹിനാബാദില്‍ സ്ഥാപിക്കുന്ന ഖാസി സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ നിത്യവും ഓര്‍ക്കുന്ന തരത്തിലായിരുന്നു ഇടപെടല്‍. വിനയവും എളിമയും പുഞ്ചിരിയും കലര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. എം.ഐ.സി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് സെമിനാര്‍ ഹാള്‍, എം.ഐ.സി ഹജ്ജ്, ഉംറ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ സമസ്ത വൈസ് പ്രസിഡന്റും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ചെങ്കളം അബ്ദുല്ല ഫൈസി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, മല്ലം സുലൈമാന്‍ ഹാജി, കെ.എം സാലിഹ്, ജലീല്‍ കടവത്ത്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, സിദ്ദീഖ് നദ്വി, ടി.ഡി കബീര്‍, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, മൊയ്തു നിസാമി, എം.ഐ.സി ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ എം.കെ ദീപ ചടങ്ങില്‍ സംബന്ധിച്ചു.
Post a Comment
0 Comments