ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന ഒന്‍പതു സംസ്ഥാനങ്ങള്‍ സിബിഐക്കുള്ള അന്വേഷണാനുമതി നിഷേധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിനു പുറമേ ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്‍, തെലുങ്കാന, ബംഗാള്‍ സര്‍ക്കാരുകളാണ് സിബിഐക്കുള്ള പ്രത്യേക അന്വേഷണാനുമതി നിഷേധിച്ചത്.
ബിജെപി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളാണിവ. സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണപരിധിയില്‍ അന്വേഷണം നടത്തുന്നതിന് ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ്് ആക്ടിലെ പ്രത്യേക വകുപ്പുകള്‍ അനുസരിച്ച് അതതു സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. പ്രത്യേക വ്യക്തികള്‍ക്കെതിരേ ചുമത്തുന്ന പ്രത്യേക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള പൊതു അനുമതിയാണ് സംസ്ഥാനങ്ങള്‍ സിബിഐക്കു നല്‍കിയിട്ടുള്ളത്.
Post a Comment
0 Comments