എറണാകുളം (www.evisionnews.in): ബ്രസീല്‍ തോറ്റതിലുണ്ടായ ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്‌ബോള്‍ താരം ഗുരുതരാവസ്ഥയില്‍. കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ കെ.പി അക്ഷയ് (അച്ചു-23) ആണ് ചികിത്സയില്‍ കഴിയുന്നത്. ബ്രസീല്‍- ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം പാറയ്ക്കാമുകളിലെ ബിഗ് സ്‌ക്രീനില്‍ കാണുമ്പോഴായിരുന്നു സംഭവം.
ലോകകപ്പില്‍ ബ്രസീല്‍ പുറത്താകുന്ന ഘട്ടത്തില്‍ കടുത്ത നിരാശയിലായ അക്ഷയ് കളി കാണുന്ന സ്ഥലത്ത് തന്നെ കിടക്കുകയായിരുന്നു. ക്ഷീണം മാറാന്‍ കിടന്നു എന്നാണ് സുഹൃത്തുകള്‍ വിചാരിച്ചത്. പക്ഷേ, രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേല്‍ക്കാതെ വന്നപ്പോഴാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ അമിത രക്തസമ്മര്‍ദം കാരണം തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നും ഗുരുതരാവസ്ഥയാണെന്നും കണ്ടെത്തി.
ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. 18 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് ചികിത്സ. നിര്‍ധന കുടുംബത്തിലെ അംഗമായ അക്ഷയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ലബുകള്‍ക്കു വേണ്ടി കളിക്കുന്ന ഫുട്ബോള്‍ താരത്തിനായി നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
Post a Comment
0 Comments