ദോഹ: തോല്‍വിയറിയാതെ പ്രീക്വാര്‍ട്ടറിലേക്ക് കുതിക്കാനൊരുങ്ങിയ ബ്രസീലിനെ കാമറൂണ്‍ ഞെട്ടിച്ചു. ക്യാപ്റ്റന്‍ വിന്‍സെന്റ് അബൂബക്കറുടെ പരിക്കു സമയഗോളില്‍ കാമറൂണ്‍ അഞ്ചുവട്ടം ചാമ്പ്യന്‍മാരായ ബ്രസീലിനെ തുരത്തി. ഇതാദ്യമായാണ് ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ ടീമിനോട് കാനറികള്‍ തോല്‍ക്കുന്നത്. തോറ്റെങ്കിലും ജി ഗ്രൂപ്പില്‍ ഒന്നാമതായി. ബ്രസീലിനും സ്വിസ്സിനും ആറ് പോയിന്റാണ്. ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാമതായി.
ബ്രസീലിനെ ഗോളടിപ്പിക്കാതെ പ്രതിരോധം തീര്‍ത്ത കാമറൂണ്‍ ആണ് അവസാന നിമിഷം കാനറികളെ ഞെട്ടിച്ചത്. തുടക്കത്തില്‍ ബ്രസീലിയന്‍ താരങ്ങളുടെ കടുത്തസമ്മര്‍ദമാണ് കാമറൂണിന് നേരിടേണ്ടിവന്നത്. 21 പതിനഞ്ച് ഗോള്‍ ശ്രമങ്ങള്‍ നടത്തിയ ബ്രസീലിന്റെ കൈവശമായിരുന്നു 65 ശതമാനം പന്ത് നിയന്ത്രണവും. 7 ഗോള്‍ ശ്രമം മാത്രമായിരുന്നു കാമറൂണിനുണ്ടായിരുന്നത്. ബ്രസീലിന് 11 കോര്‍ണറുകളും. ആക്രമണത്തിന്റെ ചുമതല പോലും ബ്രസീലിന് സ്വന്തമെന്നോണമായിരുന്നു ഈ മത്സരം. ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ അട്ടിമറി വിജയം നേടിയാണ് കാമറൂണ്‍ ലോകകപ്പിനോട് വിടപറയുന്നത്.
Post a Comment
0 Comments