ദേശീയം: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തില്‍ ബിജെപി വ്യക്തമായ ലീഡ് നേടിയെടുത്തിരിക്കുകയാണ്. ബിജെപി 149 സീറ്റിലും കോണ്‍ഗ്രസ് 19 സീറ്റിലും ലീഡ് ചെയ്യുന്നു. 10 മണ്ഡലങ്ങളില്‍ എഎപി ലീഡ് മുന്നിലാണ്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തില്‍ ബി.ജെ.പി ഏഴാം തവണയും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലം.
182 അംഗ നിയമസഭയിലേക്ക് ഡിസംബര്‍ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.14% പോളിങ് രേഖപ്പെടുത്തിയിരുന്നു. സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിനെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ ആറു നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരെഞ്ഞടുപ്പിന്റെ ഫലവും ഇന്നറിയും.
Post a Comment
0 Comments