ദേശീയം: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പതിനഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി വിജയക്കൊടി നാട്ടി . 136 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടിനിര്‍ണ്ണായകമായ മുന്‍തൂക്കം നേടിയത്. 250 കോര്‍പ്പറേഷനില്‍ ഇതോടെ ആംആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടിയിരിക്കുകയാണ്. ബി.ജെ.പി 106 സീറ്റിലും കോണ്‍ഗ്രസ് 8 സീറ്റിലും ലീഡ് ചെയ്യുന്നു.
2006 മുതല്‍ ബി ജെ പിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചുവരുന്നത്. 250 വാര്‍ഡുകളിലേക്കും ബി ജെ പിയും ആം ആദ്മിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റിലാണ് മല്‍സരിച്ചത്. നൂറ്റിപ്പത്ത് സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചു കഴിഞ്ഞു. 84 സീറ്റിലാണ് ബി ജെ പി വിജയിച്ചിട്ടുളളത്.
Post a Comment
0 Comments