തൃക്കരിപ്പൂര്‍: വയലോടിയിലെ കൃഷ്ണന്റെ മകന്‍ പ്രജേഷിനെ (32) കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി അറസ്റ്റിലായി. സൗത്ത് തൃക്കരിപ്പൂരിലെ ഷൗക്കത്ത് (27), പൊറപ്പാട് യൂനുസ് (28) എന്നിവരെയാണ് ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെ നേതൃത്വ ത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രജേഷിനെ വീടിനരികെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമെന്ന് കണ്ടെത്തിയ പൊലീസ് ഷഹബാസ് (22), റഹ്്‌നാസ് (23) സഫ്വാന്‍ (24) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി. ബാലകൃഷ്ണന്‍ നായരുടെയും ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post a Comment
0 Comments