മംഗളൂരു: ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതികളായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തലപ്പാടി ബി.സി റോഡിലെ ഐസക്കിനെ (40) മരവടി കൊണ്ടടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ മനോഹര്‍, ചേതന്‍, കിഷോര്‍ എന്നിവരെയാണ് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഐസക്കിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിസംബര്‍ 14ന് സിദ്ദക്കട്ടെക്ക് സമീപം കുഡ്കോളിയില്‍ ഐസകിനെ ബസില്‍ നിന്ന് മൂന്നംഗസംഘം ബലമായി ഇറക്കിയ ശേഷം ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ബിസി റോഡില്‍ നിന്ന് മൂഡബിദ്രിയിലേക്ക് പോകുമ്പോള്‍ ബസില്‍ തിരക്കുള്ളതിനാല്‍ ഒരു വിദ്യാര്‍ഥിനിയുടെ ബാഗ് സീറ്റില്‍ ഇരിക്കുകയായിരുന്ന ഐസക് കൈയില്‍ പിടിച്ചിരുന്നു. എന്നാല്‍ ഐസക് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്നരോപിച്ച് മൂന്നുപേരും മര്‍ദ്ദിച്ചുവെന്നാണ് കേസ്.
Post a Comment
0 Comments