ഗൂഡല്ലൂര്‍: കറി ഉണ്ടാക്കുന്നതുമായി ബ്ന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രണ്ടരവര്‍ഷത്തിനുശേഷം അറസ്റ്റില്‍. മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയിലെ അബ്ദുല്‍ സമദിനെയാണ് അറസ്റ്റു ചെയ്തത്.
ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അബ്ദുല്‍ സമദ് ഒളിവില്‍ പോവുകയായിരുന്നു. 2020 ജൂണ്‍ 18നാണ് മേപ്പാടി റിപ്പണിലെ പോത്ഗാര്‍ഡനില്‍ അബ്ദുള്ളയുടെയും ഖമറുനിസയുടെയും മകള്‍ ഫര്‍സാനയെ (21) ഗൂഡല്ലൂര്‍ രണ്ടാംമൈലിലെ വാടകവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോവിഡ്കാലത്ത് രണ്ടാംമൈലിലെ വാടകവീട്ടില്‍ കഴിയുകയായിരുന്ന ഫര്‍സാനയും അബ്ദുല്‍ സമദും തമ്മില്‍ കറി പാചകംചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് മുറിക്കകത്ത് കയറി വാതിലടച്ച ഫര്‍സാന തൂങ്ങിമരിച്ചതായും പിന്നീട് ഇവരുടെ രണ്ടുവയസുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോള്‍ അബ്ദുല്‍ സമദ് വാതില്‍ ചവിട്ടിത്തുറക്കുകയുമായിരുന്നു. ഫര്‍സാന മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതായും താന്‍ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുല്‍ സമദ് സമീപവാസികളോടും മറ്റും പറഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. 2017 ഓഗസ്റ്റ് 15-നായിരുന്നു അബ്ദുല്‍സമദും ഫര്‍സാനയും വിവാഹിതരായത്.
Post a Comment
0 Comments