Type Here to Get Search Results !

Bottom Ad

ഐ ടി ജീവനക്കാരിയായ യുവതിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂര പീഡനം, ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദികളും പിടിയില്‍


കേരളം (www.evisionnews.in): ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കഠിനമര്‍ദ്ധനം. ഇതേ തുടര്‍ന്ന് ഐ ടി ജീവനക്കാരിയായ യുവതി നല്‍കിയ പരാതിയില്‍ കായംകുളം കറ്റാനത്ത് ഭര്‍ത്താവിനെയും ഇയാളുടെ ബന്ധുക്കളെയും, മന്ത്രവാദികള്‍ എന്നു പറയുന്ന മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാന്‍, ഇയാളുടെ സഹായികളായ അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരാണ് നൂറനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. മൂന്ന് മാസമായി അനീഷും ബന്ധുക്കളും ദുര്‍മന്ത്രവാദത്തിനിരയാക്കി തന്നെ ദോഹോപദ്രവമേല്‍പ്പിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് ആറുപേരെയും പോലീസ് പിടികൂടുകയായിരുന്നു.

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിലാണ് അടച്ചിട്ട് മുറയില്‍ പൂജ നടത്തായത്. ഇതിന് വഴങ്ങാതിരുന്നതോടെ കയറും ഉപയോഗിച്ചും മറ്റും ഭര്‍ത്താവും ബന്ധുക്കളും തന്നെ മര്‍ദ്ധിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. ഭര്‍ത്താവ് കടുത്ത അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് യുവതി പറയുന്നത്. വിവാഹത്തിന് ശേഷം ദിവസവും ഭാര്യയുടെ അടുത്തെത്തി ചെവിയില്‍ പതിവായി ചില മന്ത്രങ്ങള്‍ ചൊല്ലാറുണ്ടായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ഭാര്യയുടെ ശരീരത്തില്‍ ജിന്ന് ബാധിച്ചെന്ന് ഇയാള്‍ ആരോപിക്കുകയും കുളത്തൂപ്പുഴ സ്വദേശിയായ സുലൈമാനെ ദുര്‍മന്ത്രവാദത്തിനായി വീട്ടിലെത്തിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad