ലുസൈല്‍സ്: കലാശപ്പോരിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന രണ്ടു ഗോളുകള്‍ക്ക് മുന്നില്‍. ഡി മരിയയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ആദ്യം ലയണല്‍ മെസ്സിയും 10 മിനിറ്റു കഴിഞ്ഞ് എയ്ഞ്ചല്‍ ഡി മരിയയും നീലപ്പടയെ മുന്നിലെത്തിച്ചു. കളംനിറഞ്ഞ് കളിച്ച സ്‌കലോണിയുടെ കുട്ടികള്‍ ആദ്യ പകുതിയില്‍ ഫ്രഞ്ച് പടയെ തീര്‍ത്തും പിടിച്ചുകെട്ടി. ഇരുനിരയും കരുതലോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടങ്ങോട്ട് പൂര്‍ണമായും അര്‍ജന്റീനിയന്‍ ആധിപത്യമായിരുന്നു. ഡി മരിയയെ ആദ്യ ഇലവനില്‍ കളിപ്പിച്ച സ്‌കലോണിയുടെ നീക്കമാണ് ഫൈനലില്‍ അര്‍ജന്റീനയ്ക്ക് കരുത്തായത്.
കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ആദ്യ ഗോളവസരം തുറന്നു. അഞ്ചാം മിനിറ്റില്‍ വീണ്ടും ഫ്രഞ്ച് വലക്കരികെയെത്തി അപകടസൂചന നല്‍കി. ഒട്ടും കൂസാതെ എല്ലാം കാത്തിരുന്ന ഫ്രഞ്ചു പട വൈകിയാണെങ്കിലും അര്‍ജന്റീന ഗോള്‍മുഖത്ത് പ്രത്യാക്രമണങ്ങള്‍ തുടങ്ങി. ഫ്രീകിക്കും പരുക്കന്‍ അടവുകളും പലവട്ടം കളിയില്‍ ആദ്യാവസാനം മുന്നില്‍ നിന്നെങ്കിലും അര്‍ജന്റീനന്‍ ആക്രമണം ഫ്രഞ്ച് പടയെ താളംതെറ്റിച്ചു. 23ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ അതിവേഗ നീക്കവുമായി ഫ്രഞ്ച് ബോക്സിലെത്തിയ ഡി മരിയയയെ ഡെംബലെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചു. ഒട്ടും മാനസിക പ്രയാസമില്ലാതെ പതിയെ എത്തി ലോറിസ് ചാടിയതിന് എതിര്‍ ദിശയില്‍ പന്തടിച്ചുകയറ്റി മെസ്സി അനായാസം വലയിലെത്തിച്ചതോടെ ഗാലറി ആവേശം കൊണ്ട് തുള്ളിച്ചാടി. ഇതിനു ശേഷവും അര്‍ജന്റൈന്‍ ആക്രമണം ശക്തമായിരുന്നു. 35ാം മിനിറ്റില്‍ മെസ്സി തുടക്കമിട്ട മറ്റൊരു നീക്കത്തില്‍ ഡി മരിയയിലൂടെ വീണ്ടും ഫ്രഞ്ച് വല കുലുങ്ങി.
Post a Comment
0 Comments