ദേശീയം (www.evisionnews.in): മയക്കുമരുന്ന് വില്‍പ്പനയിലൂടെയുളള ലാഭം ഭീകരവാദത്തിന് വളമാകുന്നുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ . മയക്ക് മരുന്ന് മുക്ത ഭാരതം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ലഹരി വ്യാപാരത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അമിത് പാര്‍ലമെന്റില്‍ പറഞ്ഞു.
മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നവര്‍ ഏത് പ്രായത്തിലുള്ളയാളായാലും വെറുതെ വിടാന്‍ കഴിയില്ല. ലഹരി മരുന്ന് വില്‍പ്പനക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് നടപടി എടുക്കണം. ഇരകള്‍ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകസഭയില്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മറുപടി നല്‍കുകയായിരുന്നു അമിത് ഷാ.
കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. ചെറിയ സംസ്ഥാനമായ കേരളം ലഹരി ഉപയോഗത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
Post a Comment
0 Comments