ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പാമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന സര്‍വീസ് മുടങ്ങി. ശനിയാഴ്ച പുലര്‍ച്ച 2.20ന് ടെര്‍മിനല്‍ രണ്ടില്‍ നിന്ന് പുറപ്പെണ്ടേണ്ട വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാര്‍ വിമാനത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്.
ഇതേതുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ നടപടിയെടുത്തിട്ടില്ല. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കിയ ശേഷം ഹോട്ടലിലേക്ക് മാറ്റി. സന്ദര്‍ശക വിസക്കാര്‍ വിമാനത്താവളത്തിനുള്ളില്‍ കുടുങ്ങി.
Post a Comment
0 Comments