ഉദുമ: ടയര്‍ ഊരിത്തെറിച്ച് ഓട്ടോറിക്ഷ എതിരേവന്ന അഞ്ചു വാഹനങ്ങളിലിടിച്ച് മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. ഞായറാഴ്ച വൈകിട്ട് കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ തൃക്കണ്ണാട് ചിറമ്മലിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ഉദുമയിലെ വിജയനെ (58)യാണ് ഗുരുതര പരുക്കുകളോടെ മംഗളൂരിലെ ആശുപത്രിയില്‍ പ്രവശിപ്പിച്ചത്.
ഓട്ടോ യാത്രക്കാരായ രേഷ്മ (42), അമര്‍ (15), ബൈക് യാത്രക്കാരായ കീഴൂരിലെ പ്രഭാകരന്‍ (39), ദിനേശ് (38) എന്നിവരെ കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Post a Comment
0 Comments