ഉപ്പളയില്‍ രണ്ടുവയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണു മരിച്ചു
15:33:00
0
കാസര്‍കോട്: ഉപ്പളയില്‍ രണ്ടുവയസുകാരന്‍ കക്കൂസ് കുഴിയില്‍ വീണു മരിച്ചു. ഉപ്പള ഡോക്ടര്‍ ഹോസ്പിറ്റലിന് സമീപത്തെ അബ്ദുല്‍ സമദിന്റെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ സഹദാദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ പിറകുവശത്തുള്ള കക്കൂസ് കുഴിയിലാണ് സഹദാദ് വീണത്. കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടര്‍ന്നു വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കക്കൂസ് കുഴിയില്‍ വീണത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ തന്നെ സഹദാദിനെ പുറത്തെടുത്ത് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Post a Comment
0 Comments