Type Here to Get Search Results !

Bottom Ad

രണ്ടിടങ്ങളിൽ നിന്നായി കർണാടക മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ


കാസർകോട് (www.evisionnews.in): ക്രിസ്മസ് - പുതുവത്സര ആഘോഷവേള കണക്കിലെടുത്ത് ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്. രണ്ടിടങ്ങളിൽ നിന്നായി കർണാടക മദ്യം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കുഡ്‌ലുവിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള മുറിയിൽ ഒളിപ്പിച്ച് വെച്ച നിലയിൽ ഉണ്ടായിരുന്ന 329 കുപ്പി (59-22) ലിറ്റർ കർണാടക മദ്യം പിടികൂടി. വീടുടമയായ രാജേന്ദ്ര എന്നയാളെ അറസ്റ്റ് ചെയ്തു.

കേസ് തുടർ നടപടികൾക്കായി കാസർകോട് റേൻജിന് കൈമാറി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സിഐ ടോണി എസ് ഐസക്കും സംഘവും ചേർന്നാണ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ സികെ വി സുരേഷ്, സജീവ്, സിഇഒ രഞ്ജിത്, വനിത സിഇഒ ധന്യ, ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും പങ്കെടുത്തു.

മഞ്ചേശ്വരം അടക്ക ഭഗവതി നഗർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ കെഎൽ 14 ടി 3615 നമ്പർ ജൂപിറ്റർ സ്കൂടറിൽ നിന്ന് 67 കുപ്പി (12.06 ലിറ്റർ) കർണാടക മദ്യം പിടികൂടി. എന്നാൽ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഹർഷിത് (25) എന്നയാൾക്കെതിരെ പ്രിവൻ്റീവ് ഓഫീസർ സികെ വി സുരേഷും സംഘവും കേസെടുത്തു. ഹർഷിത് നേരത്തെയും കേസിൽ പ്രതിയാണ്. തുടർ നടപടികൾക്കായി കേസ് കുമ്പള റേൻജിലേക്ക് കൈമാറി. എക്സൈസ് സംഘത്തിൽ സിഇഒ രഞ്ജിത്, ഡ്രൈവർ പ്രവീൺ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad