നീലേശ്വരം ചോയ്യോംകോട് കാറിൽ ലോറിയിടിച്ച് മൂന്നു പേർ മരിച്ചു; ഒരാൾക്ക് ഗുരുതരം
22:36:00
0
കാസര്‍കോട്: നീലേശ്വരത്തിനു സമീപം ചോയ്യോംകോട് വാഹനാപകടത്തില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളികളായ മൂന്നു യുവാക്കള്‍ മരിച്ചു. കരിന്തളം സ്വദേശികളായ കെ കെ ശ്രീരാഗ്, കിഷോര്‍, കൊന്നക്കാട് സ്വദേശി അനുഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി എട്ടു മണിയോടെ ചോയ്യങ്കോടിന് 200 മീറ്റര്‍ അപ്പുറം മഞ്ഞളംകാട് വളവിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭീമനടി ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് അപകടത്തില്‍പ്പെട്ടത്. മൂന്നുപേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments