ഉപ്പള: ഹിദായത്ത് നഗറില്‍ അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഹിദായത്ത് നഗര്‍ എന്‍.എച്ച് അണ്ടര്‍ പാസേജ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പള പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്‌മാന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം നിയോജക മണ്ഡലം എം.എല്‍.എ എ.കെ.എം അഷ്റഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ അബൂതമാം സ്വാഗതം പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടിഎ മൂസ, ജില്ലാ സെക്രട്ടറി അസീസ് മരികെ, വൈസ് പ്രസിഡന്റ് എംബി യൂസിഫ് ഹാജി, കെപി മുഹമ്മദ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ഹനീഫ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇര്‍ഫാന ഇക്ബാല്‍, ഭാസ്‌കരന്‍ പച്ചിലംപാറ, ബാബു പച്ചിലംപാറ അബൂബക്കര്‍ കൊട്ടരം, മുഹമ്മദ് ഉപ്പള ഗേറ്റ്,
ജബ്ബാര്‍ പള്ളം, ഉമ്മര്‍ അപ്പോളോ തുടങ്ങിയ വിവിധ അംബല, പള്ളി, കമ്മിറ്റി ഭാരവാഹികള്‍, വിവിധ സന്നദ്ധ സംഘടന ക്ലബ് പ്രതിനിധികള്‍ സംസാരിച്ചു. യൂസിഫ് ഫൈന്‍ ഗോള്‍ഡ് അഷ്റഫ് കസാഹി, മൂസ കെഎസ്, മുരുഗന്‍ പച്ചിലംപാറ, മോനി മടക്കം, ഇബ്രഹിം, സലിം ഉജ്ര,മാമു ദര്‍ബാര്‍, അഫ്‌സല്‍, ഇക്ബാല്‍ കെഎഫ്, സത്താര്‍, അഷ്റഫ് ഭാട്ടിയ, അലി കസാഹി, റിയാസ് പച്ചിലംപാറ, അഷ്പക്, ഹനീഫ് പച്ചക്കറി മറ്റു കമ്മിറ്റി അംഗങ്ങള്‍ സമരത്തിന് നേതൃത്തില്‍ ട്രഷറര്‍ ഹനീഫ് ഗോള്‍ഡ് കിംഗ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments