Type Here to Get Search Results !

Bottom Ad

യുജിസി നെറ്റ് ഫലം ഇന്നറിയാം


ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.12 ലക്ഷം പേരാണ് 2022ല്‍ യുജിസി നെറ്റ് പരീക്ഷ എഴുതിയത്. നാലു ഘട്ടങ്ങളിലായാണ് ഇത്തവണ പരീക്ഷ നടന്നത്. 2021 ഡിസംബര്‍, ഈവര്‍ഷം ജൂണ്‍ എന്നീ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷ ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് നടത്തിയത്.

ugcnet.nta.nic.in, nta.ac.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. യുജിസി നെറ്റ് ആപ്ലിക്കേഷന്‍ നമ്ബറും ജനന തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.nic.in ആണ് ഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ടത്. വെബ് പേജിലെ 'UGC NET December 2021 and June 2022' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്ബറും പാസ്വേഡോ ജനന തീയതിയോ നല്‍കുക. അവസാനമായി, UGC NET 2022 സ്‌കോര്‍ കാര്‍ഡ് കാണുന്നതിന് Sumbit ബട്ടണില്‍ ക്ലിക്കുചെയ്യുക

Post a Comment

0 Comments

Top Post Ad

Below Post Ad