തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍നിന്ന് 7 സീറ്റുകളും ബിജെപിയില്‍ നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. രണ്ട് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റ് നില.
വടക്കാഞ്ചേരി നഗരസഭ മിണാലൂര്‍, തിരുവനന്തപുരം പഴയകുന്നുമ്മല്‍, ആലപ്പുഴ മുതുകുളം നാലാം വാര്‍ഡ്, കോഴിക്കോട് കിഴക്കോത്ത്, വയനാട് കണിയാമ്പറ്റ ചിത്രമൂല, ആലപ്പുഴ പാണ്ടനാട്, ഇടുക്കി ഇളംദേശം ബ്ലോക്കിലെ വണ്ണപ്പുറം, ആലപ്പുഴ പാലമേല്‍ ആദിക്കാട്ടുകുളങ്ങര എന്നീ വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
കോഴിക്കോട് തുറയൂര്‍ പയ്യോളി, തിരുവനന്തപുരം കരുംകുളം,കൊല്ലം പേരയം, എറണാകുളം പുതൃക്ക കുറിഞ്ഞി, പാലക്കാട് കുത്തന്നൂര്‍, എറണാകുളം വടവുകോട് ബ്ലോക്കിലെ പട്ടിമറ്റം എന്നീ വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.
എറണാകുളം പറവൂര്‍ നഗരസഭ പതിനാലാം വാര്‍ഡ്, ഇടുക്കി കഞ്ഞിക്കുഴി പൊന്നെടുത്താല്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കൊല്ലം പൂതക്കുളം കോട്ടുവന്‍കോണം എന്നിവ ബിജെപി നിലനിര്‍ത്തി.
ആലപ്പുഴ എഴുപുന്ന വാത്തറ, ഇടുക്കി ശാന്തന്‍പാറ തൊട്ടിക്കാനം, കോഴിക്കോട് മേലടി കീഴരിയൂര്‍, അട്ടപ്പാടി പുതൂര്‍ കുളപ്പടിക, മലപ്പുറം നഗരസഭ കൈനോടി, തൃശൂര്‍ പഴയന്നൂര്‍ ബ്ലോക്കിലെ പൈങ്കുളം, ഇടുക്കി കരുണാപുരം കുഴികണ്ടം സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി.
Post a Comment
0 Comments