Type Here to Get Search Results !

Bottom Ad

ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് വിലക്ക് സംഭവം കൊല്ലങ്കോട് ക്ഷേത്രത്തില്‍


പാലക്കാട്: ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചടങ്ങുകള്‍ സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് മാറ്റി. കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്പനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്.

വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്നു വച്ചാണ് ഇവര്‍ വിവാഹ ക്ഷണക്കത്തടിച്ചത്. എന്നാല്‍ ക്ഷേത്രത്തില്‍ വച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്പ് ഭാരവാഹികള്‍ ഇരുവരെയും അറിയിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നിലന്‍ ജന്മം കൊണ്ട് പെണ്‍കുട്ടിയാണെങ്കിലും പിന്നീട് ആണ്‍കുട്ടിയുടെ ജീവിതക്രമത്തിലേക്ക് സ്വയം മാറിയ ആളാണ്. തിരുവനന്തപുരം സ്വദേശിയായ അദ്വികയാകട്ടെ ആണ്‍കുട്ടിയായി ജനിച്ച് പെണ്‍കുട്ടിയുടെ ജീവിതം തെരഞ്ഞെടുത്ത ആളും.

എന്നാല്‍ ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് അനുമതി നല്‍കാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രം അനുമതി ലഭിക്കാതിരുന്നതോടെ സമീപത്തെ കല്യാണമണ്ഡപത്തിലേക്ക് വിവാഹ ചടങ്ങുകള്‍മാറ്റി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad