ന്യൂഡല്‍ഹി: കന്നുകാലികള്‍ അപകടത്തില്‍പെടുന്നത് തടയാന്‍ റെയില്‍ പാളത്തിന് ഇരുവശവും സുരക്ഷാ മതില്‍ വരുന്നു. റെയില്‍ പാളത്തിന് ഇരുവശവും മതിലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ട്രെയിനുകള്‍ ഇടിച്ചു കന്നുകാലികളും മറ്റും അപകടത്തില്‍ പെടുന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.
ഇതിന്റെ ആദ്യഘട്ടത്തില്‍ ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ 1000 കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതി നിര്‍മിക്കാനാണ് തീരുമാനം. മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എന്നാല്‍ ഏതു രീതിയിലാണ് സുരക്ഷാ മതില്‍ പണിയുക എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
Post a Comment
0 Comments