കണ്ണൂര്‍: തലശ്ശേരിയില്‍ മര്‍ദ്ദനമേറ്റ ആറു വയസുകാരനെ മറ്റൊരാളും ഉപദ്രവിച്ചതായി സിസി ടിവി ദൃശ്യങ്ങള്‍. കുട്ടി കാറിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്. വഴിപോക്കനായ ഒരാള്‍ വന്ന് കാറിലേക്ക് നോക്കി നില്‍ക്കുകയായിരുന്ന കുട്ടിയുടെ തലക്കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ സംഭവത്തിന് മുമ്പാണ് വഴിപോക്കനായ മറ്റൊരാളും കുട്ടിയെ ഉപദ്രവിച്ചത്. ഇന്നലെ പൊലീസ് എഫ്ഐആറില്‍, ഷിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും ഉപദ്രവിച്ചുവെന്ന വിവരം പുറത്ത് വന്നത്.
അതേസമയം, സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച പറ്റിയെന്ന വിമര്‍ശനത്തില്‍ പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഈ നടപടിയില്‍ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ച എഎസ്പി നിഥിന്‍ രാജ് അന്വേഷിക്കുന്നു.
Post a Comment
0 Comments