Type Here to Get Search Results !

Bottom Ad

തലശ്ശേരി ഇരട്ടക്കൊല: മൂന്നുപേര്‍ കസ്റ്റഡിയില്‍, കുത്തിയത് ബാബുവും ജാക്സണുമെന്ന് ഖാലിദിന്റെ മരണ മൊഴി


തലശ്ശേരി: തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതി പാറായി ബാബുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ് (52), സഹോദരീഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴി വീട്ടില്‍ ഷമീര്‍ (40) എന്നിവരാണു മരിച്ചത്.

സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂര്‍ സാറാസ് വീട്ടില്‍ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് മൂവര്‍ക്കും കുത്തേറ്റത്. ബാബുവും ജാക്സണുമാണ് വെട്ടിയതെന്നാണ് ഖാലിദിന്റെ മരണ മൊഴി. കൊലപാതകത്തിനു പിന്നില്‍ ലഹരി വില്‍പ്പന തടഞ്ഞതിനുള്ള വിരോധമെന്ന് പൊലീസ് പറയുന്നു.


#Thalassery double murder-Three in custody

Post a Comment

0 Comments

Top Post Ad

Below Post Ad