Type Here to Get Search Results !

Bottom Ad

ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകന് സസ്പെന്‍ഷന്‍


ഉഡുപ്പി: ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകന് സസ്പെന്‍ഷന്‍. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഞ്ചിനിയറിംഗ് അസി. പ്രൊഫസര്‍ രവീന്ദ്രനാഥ റാവുവിനെതിരെയാണ് നടപടിയെടുത്തത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും വിദ്യാര്‍ഥിക്ക് കൗണ്‍സിലിംഗ് നല്‍കിയതായും ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 

വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്നു പ്രഫസര്‍ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോള്‍ ''ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ' എന്ന് അധ്യാപകന്‍ ചോദിച്ചതാണു വിവാദമായത്.

ഉടന്‍ തന്നെ വിദ്യാര്‍ഥി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. ഈനാട്ടില്‍ ഒരു മുസ്ലിം ആയതുകൊണ്ട് എല്ലാ ദിവസവും ഇതൊക്കെ നേരിടേണ്ടി വരുന്നത് തമാശയല്ല സാര്‍. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയില്‍' എന്ന് വിദ്യാര്‍ഥി മറുപടി നല്‍കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad