പത്തനംതിട്ട : ബസിനുള്ളില്‍ കയറി യാത്രക്കാരനെ കടിച്ച തെരുവുനായ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണു ചത്തു. ഇയാള്‍ക്ക് പുറമെ മറ്റു 11 പേരെയും നായ കടിച്ചിരുന്നു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ വന്ന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണു നായയുടെ കടിയേറ്റത്.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവില്‍ സ്റ്റേഷന്‍ വരെ നീണ്ടു. റോഡില്‍ കൂടി നടന്നു പോയവരെ പ്രകോപനമൊന്നുമില്ലാതെ നായ അക്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നായയുടെ പുറകേയുണ്ടായിരുന്നെങ്കിലും ആര്‍ക്കും അടുത്തേക്കു പോകാനുള്ള ധൈര്യമുണ്ടായില്ല.
സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ചവറ കരിത്തുറയില്‍ മൂന്നുപേര്‍ക്കും ശാസ്താംകോട്ട മുതുപിലാക്കാട് കിഴക്ക് രണ്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോവില്‍ത്തോട്ടം സാന്‍പിയോ ആശ്രമം വൈദികന്‍ ജയ്ന്ത് മേരി ചെറിയാന്‍, മെറീന മന്ദിരത്തില്‍ മെറീന (44) വീട്ടുമുറ്റത്ത് നിന്ന കരിത്തുറ പുത്തന്‍തുറ തോപ്പില്‍ കൊച്ചുവീട്ടില്‍ പ്രതാസ് (55) എന്നിവര്‍ക്കാണ് കടിയേറ്റത്.ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവര്‍ക്കും കൈക്കും കാലിനുമാണ് പരുക്ക്.
മനുഷ്യര്‍ക്ക് പുറമെ മൃഗങ്ങള്‍ക്കും തെരുവുനായകളെ കൊണ്ട് പെറുതി മുട്ടിയ സാഹചര്യമാണുള്ളത്. ഇന്നലെ തൃശൂര്‍ മതിലകത്ത് തെരുവുനായ ആക്രമണത്തില്‍ ആറ് ആടുകള്‍ ചത്തു. അഞ്ച് ആടുകള്‍ക്ക് പരിക്കേറ്റു.കല്ലൂപ്പറമ്ബില്‍ നസീബിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. നസീബും സംഘവും സ്ഥലത്തെത്തിയപ്പോള്‍ നായ്ക്കള്‍ തൊട്ടടുത്ത മതില്‍ ചാടി രക്ഷപ്പെട്ടു.
Post a Comment
0 Comments