ഇടുക്കി: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. തൃശ്ശൂരില്‍ വച്ചാണ് രാത്രി പോലീസ് പ്രതിയെ പിടികൂടിയത്. അടിമാലിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി എറണാകുളത്തു നിന്നും നടത്തിയ ഒരു ഫോണ്‍കോളിനെ പിന്തുടര്‍ന്നാണ് പോലീസ് സംഘം പ്രതിയില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ എറണാകുളത്ത് തങ്ങിയ പ്രതി തൃശ്ശൂരില്‍ എത്തിയപ്പോഴാണ് അടിമാലി പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്. കൂടുതല്‍ നടപടികള്‍ക്കായി പ്രതിയെ അടിമാലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.പ്രതി മൂന്നാറിലെ ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് സ്വദേശിയായ ഇയാള്‍ വ്യാജ പേരിലാണ് അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ച് വന്നിരുന്നത്. പ്രതിയുമായി ഇന്നു തെളിവെടുപ്പ് നടത്തും.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍പോയ രണ്ടാനച്ഛന്‍ അറസ്റ്റില്‍
13:21:00
0
ഇടുക്കി: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. തൃശ്ശൂരില്‍ വച്ചാണ് രാത്രി പോലീസ് പ്രതിയെ പിടികൂടിയത്. അടിമാലിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി എറണാകുളത്തു നിന്നും നടത്തിയ ഒരു ഫോണ്‍കോളിനെ പിന്തുടര്‍ന്നാണ് പോലീസ് സംഘം പ്രതിയില്‍ എത്തിച്ചേര്‍ന്നത്. ഇന്നലെ എറണാകുളത്ത് തങ്ങിയ പ്രതി തൃശ്ശൂരില്‍ എത്തിയപ്പോഴാണ് അടിമാലി പോലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടിയത്. കൂടുതല്‍ നടപടികള്‍ക്കായി പ്രതിയെ അടിമാലി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.പ്രതി മൂന്നാറിലെ ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. പാലക്കാട് സ്വദേശിയായ ഇയാള്‍ വ്യാജ പേരിലാണ് അടിമാലി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ച് വന്നിരുന്നത്. പ്രതിയുമായി ഇന്നു തെളിവെടുപ്പ് നടത്തും.
Post a Comment
0 Comments