കാസര്‍കോട് (www.evisionnews.in): സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന എസ്.കെ.എസ്.എസ്.എഫ് മേഖലാ സര്‍ഗലയങ്ങള്‍ 26 മുതല്‍ ആരംഭിക്കും. ശാഖാ, ക്ലസ്റ്റര്‍ സര്‍ഗലയ മത്സരങ്ങളില്‍ ജേതാക്കളായവരാണ് മേഖലാ മത്സരങ്ങളില്‍ പങ്കെടുക്കുക. 26,27ന് കാഞ്ഞങ്ങാട് മേഖലാ സര്‍ഗലയം കല്ലൂരാവിയിലും കുമ്പള മേഖലാ സര്‍ഗലയം ഉളുവാറിലും നടക്കും.
ഡിസംബര്‍ നാലിന് നീശ്വേരം മേഖല സര്‍ഗലയം കൈതക്കാടും ബദിയടുക്ക മേഖലയുടേത് പൈക്കയിലും കാസര്‍കോട് മേഖലാ സര്‍ഗലയം മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലും ഉപ്പളയിലേത് അന്നേദിവസം മണ്ണങ്കുഴിയിലും നടക്കും. 10ന് മുള്ളേരിയ മേഖല സര്‍ഗലയം ആദൂര്‍ പള്ളത്തും പെരുമ്പട്ട മേഖല സര്‍ഗലയം ചെമ്പ്‌റങ്കാനത്തും നടക്കും. 11ന് മഞ്ചേശ്വരം -മച്ചമ്പാടി, ചെര്‍ക്കള- ചെര്‍ക്കള ടൗണ്‍, ഉദുമ- കോട്ടിക്കുളം, തൃക്കരിപ്പൂര്‍- പടന്ന എന്നിവിടങ്ങളില്‍ നടക്കും.
മേഖലാ സര്‍ഗലയങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അണങ്കൂരില്‍ ചേര്‍ന്ന ജില്ലാ സര്‍ഗലയ സംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സര്‍ഗലയം കണ്‍വീനര്‍ മുദസിര്‍ കല്ലൂരാവി അധ്യക്ഷത വഹിച്ചു. മേഖലകള്‍ക്ക് നല്‍കുന്ന സര്‍ഗലയം കിറ്റുകളുടെ വിതരണോദ്ഘാടനം സര്‍ഗലയം സംസ്ഥാന സമിതിയംഗം മൂസ നിസാമി നാട്ടക്കല്‍ മഞ്ചേശ്വരം മേഖല സര്‍ഗലയ ചെയര്‍മാന്‍ മന്‍സൂര്‍ അശ്ശാഫിക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ലത്തീഫ് അസ്‌നവി കൊല്ലമ്പാടി, സര്‍ഗലയ ജില്ലാ ചെയര്‍മാന്‍ ഹനീഫ് മൗലവി, ഷക്കീല്‍ അസ്ഹരി കൊക്കച്ചാല്‍, റൗഫ് ഫൈസി, സുബൈര്‍ ഹുദവി, മുസ്തഫ റഹ്്മാനി, അമീര്‍ ഹംസ അശ്ശാഫി, റഫീഖ് ദാരിമി അഡൂര്‍, നൗഷാദ് വാഫി, നിയാസ് ഫൈസി, ആബിദ് ഹുദവി സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി മേഖലകള്‍ക്ക് നല്‍കുന്ന സര്‍ഗലയം കിറ്റുകളുടെ വിതരണോദ്ഘാടനം സര്‍ഗലയം സംസ്ഥാന സമിതിയംഗം മൂസ നിസാമി നാട്ടക്കല്‍ മഞ്ചേശ്വരം മേഖല സര്‍ഗലയം ചെയര്‍മാന്‍ മന്‍സൂര്‍ അശ്ശാഫിക്ക് നല്‍കി നിര്‍വഹിക്കുന്നു
Post a Comment
0 Comments