ഇടുക്കി: മറയൂര്‍ ചിന്നാര്‍ അന്തര്‍സംസ്ഥാന പാതയില്‍ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മൂത്രമൊഴിക്കാന്‍ ഇറങ്ങിയ അക്ബറലിയെ ഒന്നര കൊമ്പന്‍ എന്നു വിളിപ്പേരുള്ള കാട്ടാനയാണ് ചവിട്ടിക്കൊന്നത്. രാത്രി പത്തരയോടെയാണ് സംഭവം. പുതുക്കോട്ടയില്‍ നിന്നും മറയൂരിലേക്ക് വിനോദസഞ്ചാരത്തിനായി അക്ബറലി, ഗണേശന്‍, രാജകുമാര്‍ എന്നിവര്‍ കാറിലാണെത്തിയത്. മറയൂര്‍ ചിന്നാര്‍ റോഡില്‍ ജെല്ലിമല ഭാഗത്ത് രാത്രി എട്ടുമണി മുതല്‍ കണ്ടുവന്നിരുന്ന ഒറ്റയാന്‍ ഗതാഗത തടസ്സം സൃഷ്ടിച്ചുവന്നിരുന്നു. ഇതിനിടയില്‍ നിരവധി വാഹനങ്ങള്‍ ഇരുവശങ്ങളിലുമയി കുടുങ്ങിക്കിടന്നു.
രാത്രി 10 മണിയോടെ ഇവര്‍ വാഹനങ്ങള്‍ക്കിടയില്‍ കാര്‍ നിര്‍ത്തി അക്ബര്‍ അലിയും ഗണേശനും മൂത്രമൊഴിക്കാന്‍ ഇറങ്ങിയപ്പോള്‍ സമീപത്ത് എത്തിയ ഒന്നര കൊമ്പന്‍ അക്ബര്‍ അലിയെ കുത്തി താഴെയിട്ട് ചവിട്ടിയത്. ഇത് കണ്ട് ഗണേശന്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറായിരുന്ന രാജകുമാര്‍ വണ്ടി തിരിച്ചുമടങ്ങുകയും ചെയ്തു. സംഭവസ്ഥലത്ത് വച്ച് തന്നെ അക്ബര്‍ അലി മരണപ്പെട്ടു. വിവരമറിഞ്ഞ് ചിന്നാര്‍ അസിസ്റ്റന്റ് വാര്‍ഡന്‍ നിതിന്‍ലാല്‍, മറയൂര്‍ ഡിഎഫ്ഒ എം.ജി വിനോദ് കുമാര്‍ ഉള്‍പ്പെടെയുള്ള വനപാലകസംഘം മറയൂര്‍ എസ്എഫ്ഒ ഉള്‍പ്പെടെയുള്ള പോലീസ് സംഘവും സ്ഥാനത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Post a Comment
0 Comments